Hivision Channel

മെയ് 1 സാര്‍വദേശീയ തൊഴിലാളി ദിനം

സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും മെയ്ദിനം. ലോകതൊഴിലാളി വര്‍ഗം നേടിയ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് ഈ മെയ്ദിനവും ഓര്‍മ്മപ്പെടുത്തുന്നത്.

1886-ല്‍ ചിക്കാഗോ പോരാട്ടത്തിലെ രക്ത സാക്ഷികളിലൊരാളായ ആഗസ്റ്റ് സ്പൈസ് കഴുമരത്തിലേറും മുമ്പേ ഇങ്ങനെ പറഞ്ഞു. ‘ഇന്നു നിങ്ങള്‍ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശബ്ദത കരുത്തേറുന്ന ഒരു കാലം വരും.” അമേരിക്കയിലെ ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണ മെയ്ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത് 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ്. ചിക്കാഗോ തെരുവില്‍ അന്ന് പിടഞ്ഞു വീണുമരിച്ചവരുടെ ശബ്ദത്തില്‍ നിന്നാണ് പിന്നീട് ലോകം തൊഴിലാളിവര്‍ഗത്തിന്റെ ആദ്യ മാഗ്നാക്കാര്‍ട്ട ഉരുവിട്ടത്- എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം.

തൊഴിലാളി ക്ഷേമ നടപടികളുമായി കേരളം രാജ്യത്തിനാകെ മാതൃകയായി തലയുയര്‍ത്തി നില്‍ക്കുന്നു. രാജ്യത്ത് ഇപ്പോഴും ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണു കേരളം. പല സംസ്ഥാനങ്ങളും ഭാഷയുടെയും വംശത്തിന്റെയും ദേശത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ തൊഴിലാളികളെ അകറ്റി നിര്‍ത്തുമ്പോള്‍ കുടിയേറ്റതൊഴിലാളികളെ അതിഥികളായി വരവേല്‍ക്കുകയാണ് കേരളം. കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും കേരളത്തില്‍ അതിഥി തൊഴിലാളികള്‍ക്കും ലഭ്യമാണ്. രാജ്യമാകെ തൊഴിലാളികളുടെ അവകാശങ്ങള്‍ മാത്രമല്ല ദരിദ്രരുടെയും പാര്‍ശ്വവത്കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ കൂടി നിഷേധിക്കപ്പെടുമ്പോള്‍ ഈ മെയ്ദിനവും ഒരു പോരാട്ടദിനമാണ്.

Leave a Comment

Your email address will not be published. Required fields are marked *