Hivision Channel

വിരമിക്കുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഇരിട്ടി: ഐസിഡിഎസ് പ്രോജക്റ്റിലെ വിരമിക്കുന്ന മൂന്ന് വര്‍ക്കര്‍മാര്‍ക്കും ആറ് ഹെല്‍പ്പര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. കെ വി പ്രസീത അധ്യക്ഷത വഹിച്ചു. സിഡി പി ഒ ഷീന എം കണ്ടത്തില്‍, സൂപ്പര്‍വൈസര്‍ മാരായ ജിസ്മി, റസിയ, സീന, ബീന, സ്‌കൂള്‍ കൗണ്‍സിലര്‍ റോസ്‌മേരി, ഉഷാകുമാരി, രജിത സി, സുവര്‍ണ്ണ, ശിഷിത പി എസ്, രജനി ടിവി എന്നിവര്‍ സംസാരിച്ചു. വാണിയപ്പാറ അങ്കണവാടി വര്‍ക്കര്‍ ഡെയ്‌സി ആന്‍ഡ്രൂസ്, എടക്കാനം അംഗനവാടി വര്‍ക്കര്‍ വനജ വി കെ, എടപ്പുഴ അങ്കണവാടി വര്‍ക്കര്‍ മേരിക്കുട്ടി, മുടയരഞ്ഞി അങ്കണവാടി ഹെല്‍പ്പര്‍ സെലീന സിജെ, വാഴയില്‍ അങ്കണവാടി ഹെല്‍പ്പര്‍ ശ്യാമള സിഡി, ഓടാക്കല്‍ അങ്കണവാടി ഹെല്‍പ്പര്‍ വനജ വി, മാങ്ങോട് അങ്കണവാടി ഹെല്‍പ്പര്‍ രത്‌നമ്മ, പാനേരിച്ചാല്‍ അങ്കണവാടി ഹെല്‍പ്പര്‍ വാസന്തി, കീഴൂര്‍ അങ്കണവാടി ഹെല്‍പ്പര്‍ ശോഭന മഞ്ഞക്കര എന്നിവരാണ് വിരമിച്ച ജീവനക്കാര്‍.

Leave a Comment

Your email address will not be published. Required fields are marked *