Hivision Channel

ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുകയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ നിലവില്‍ തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍. അതിനാല്‍ പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കില്ല. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാല്‍ പാകിസ്താന്‍ ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രം വ്യക്തമാക്കി.

ഓപ്പേറഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികള്‍ സര്‍വകക്ഷിയോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ പങ്കുവച്ചത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ല്‍ എത്ര ഭീകരരെ വധിക്കാനായി എന്ന് ചോദ്യത്തിന് കൊടും ഭീകരന്‍ ഉള്‍പ്പെടെ 100 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നും കേന്ദ്രം യോഗത്തില്‍ വിശദമാക്കി. ഇന്ത്യയുടെ 5 ഫൈറ്റര്‍ വിമാനം പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തി എന്ന വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നല്‍കുന്നുവെന്നും എന്നാല്‍ ഇതിലെ സത്യാവസ്ഥ കേന്ദ്രസര്‍ക്കാര്‍ പറയണമെന്നും യോഗത്തിനിടെ അഭിപ്രായമുയര്‍ന്നു.

അതേസമയം, സമൂഹമാധ്യമങ്ങളിലെ പാകിസ്താന്‍ സ്‌പോണ്‍സേര്‍ഡ് പ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതാണ്. സംശയാസ്പദമായ ഉള്ളടക്കമുള്ള പോസ്റ്റുകളെ ഇന്ത്യന്‍ സായുധ സേനയെക്കുറിച്ചോ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. PIBFactCheck വിഭാഗത്തിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വാട്‌സ്ആപ്പ് നമ്പറും മെയില്‍ ഐഡിയും കേന്ദ്രം പുറത്ത് വിട്ടു.

Leave a Comment

Your email address will not be published. Required fields are marked *