
ഉളിക്കല്‍: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികളും പൂവും ഉല്പാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ ഉളിക്കല്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണക്കനി-നിറപൊലിമ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നിര്‍വഹിച്ചു. തേര്‍മല വാര്‍ഡിലെ ഹരിശ്രീ ജെഎല്‍ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ രണ്ടര ഏക്കര്‍ കൃഷിയിടത്താണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗത്തില്‍ തേര്‍മല വാര്‍ഡ് മെമ്പര്‍ രാമകൃഷ്ണന്‍ കോയാടന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി ജി ശശി, പഞ്ചായത്ത് മെമ്പര്‍ ജോളി ഫിലിപ്പോസ്, ജെ എല്‍ ജി ഗ്രൂപ്പ് കണ്‍വീനര്‍ ഗിരിജ നാരായണന്‍, സിഡിഎസ് മെമ്പര്‍ ഷീബ സിജു, തുടങ്ങിയവര്‍ പങ്കെടുത്തു.