
പേരാവൂര്‍:കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഉപജില്ല നേരിട്ടുള്ള രണ്ട് സെറ്റിന് പയ്യന്നുര്‍ ഉപജില്ലയെ പരാജയപ്പെടുത്തി വിജയികളായി. സംസ്ഥാന സ്‌കൂള്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികളായ റിത്വിക് കൃഷ്ണ ആര്‍ കെ,ജസ്വിന്‍ മാത്യു, മുഹമ്മദ് സാഹിദ്, അഭിന്‍ ജോ സിനോയ് എന്നിവര്‍ യോഗ്യത നേടി. ഇവര്‍ പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്














