
കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിട്ടി ഉപജില്ല തളിപറമ്പിനെ പരാജയപ്പെടുത്തി വിജയികളായി. സംസ്ഥാന സ്‌കൂള്‍ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ കുട്ടികളായ സൂര്യതേജ്,അനുദേവ്,ജോയല്‍,ജോവിന്‍ ജോര്‍ജ്ജ്,അലന്‍,വിശ്വജിത്ത് എന്നിവര്‍ യോഗ്യത നേടി. ഇതില്‍ മൂന്ന് കുട്ടികള്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളിലും മൂന്ന് കുട്ടികള്‍ സെന്റ് ജോസഫ് എച്ച് എസ് എസ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്.














