Hivision Channel

ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കും

കണ്ണൂര്‍:ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ നഗരത്തിലെ 13 വേദികളിലായി നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി കണ്ണൂര്‍ ജി വി എച്ച് എസ് എസ് സ്പോര്‍ട്സില്‍ ഒരുക്കും. കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ചെയര്‍മാനായും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി ജനറല്‍ കണ്‍വീനറായും സംഘടക സമിതി രൂപീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ.കെ രത്നകുമാരി എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്മാരായി പ്രവര്‍ത്തിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എന്‍.വി ശ്രീജിനി എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍.

ആര്‍.ഡി.ഡി കണ്ണൂര്‍ എ.കെ വിനോദ് കുമാര്‍, കണ്ണൂര്‍ വി.എച്ച്.എസ്.ഇ അസിസ്റ്റന്റ്റ് ഡയറക്ടര്‍ പി.ആര്‍ ഉദയകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ശകുന്തള, എസ് വന്ദന, ഐ ടി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ അടുത്തില എന്നിവരാണ് ജോയന്റ് ജനറല്‍ കണ്‍വീനര്‍മാര്‍. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദീപ ട്രഷററായി പ്രവര്‍ത്തിക്കും.

ജില്ലാ സ്‌കൂള്‍ കലോത്സവം വിപുലമായി നടത്തുമെന്ന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന യോഗത്തില്‍ എസ്എസ്‌കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി ഷൈനി, കണ്ണൂര്‍ നോര്‍ത്ത് എ ഇ ഒ എബ്രാഹിംകുട്ടി രെയരോത്ത്, കണ്ണൂര്‍ സൗത്ത് എ ഇ ഒ എന്‍.സുജിത്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, ഡയറ്റ് സീനിയര്‍ ഫാക്കല്‍റ്റി കെ.പി രാജേഷ്, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സുരേന്ദ്രന്‍, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *