
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് കേരള ജില്ലാ വിഭാഗം തയ്യാറാക്കിയ വോട്ടര്‍ ബോധവത്കരണ വീഡിയോ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്തു. യോഗ്യരായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക, വോട്ടിംഗ് പങ്കാളിത്തത്തില്‍ യുവ വോട്ടര്‍മാരുടെ ഇടയിലുള്ള നിസ്സംഗത പരിഹരിക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാരെ ഉദ്ബോധിപ്പിക്കുക തുടങ്ങിയവയാണ് ലീപ് ക്യാമ്പയിനിന്റെ ലക്ഷ്യം.
ലീപ് മുഖേന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ഉണ്ടോയെന്ന് പരിശോധിക്കുകയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുകയും ചെയ്യാം. ഒക്ടോബര്‍ 14 വരെയാണ് ഇതിനുള്ള അവസരം. ഇതിനായി കണ്ണൂര്‍ കലക്ടറേറ്റില്‍ ലീപ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍, സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ്, റൂറല്‍ എസ് പി അനൂജ് പലിവാല്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ ബിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് വീഡിയോ തയ്യാറാക്കിയത്.














