Hivision Channel

കേരള പോലീസിലേക്ക് 479 പോലീസ് ഉദ്യോഗസ്ഥര്‍ കൂടി; പാസിംഗ് ഔട്ട് പരേഡ് നവംബര്‍ 3 ന്

കണ്ണൂര്‍: ഒമ്പതു മാസത്തെ കഠിനമായ പരിശീലനം പുര്‍ത്തിയാക്കിയ കെ എ പി രണ്ട് ,നാല് ബറ്റാലിയനുകളിലെ 479 പേരുടെ പാസിംഗ് ഔട്ട് പരേഡ് നവംബര്‍ 3 ന് കെ എ പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ വച്ച് നടക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും

പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാവി, എഡിജിപി, ആംഡ് പോലീസ് ബറ്റാലിയന്‍ ഡിഐജി, കെ എ പി 2, 4 കമണ്ടന്റുമാര്‍ എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.

കണ്ണൂര്‍ ജില്ലയിലെ എംഎല്‍എമാര്‍ എംപിമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് പുറമേ കണ്ണൂര്‍ റേഞ്ച് ഡിഐജി, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍, റൂറല്‍ പോലീസ് സൂപ്രണ്ട്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *