
ഇരിട്ടി: തുടിമരം വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ സമിതി പ്രദേശത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 10 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും സമിതി അംഗങ്ങള്‍ക്ക് ചികിത്സ ധനസഹായ വിതരണവും നടത്തി.ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജിജില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ ബാലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കൃഷ്ണശ്രീ പി, എം.എന്‍ രാജപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.














