കേളകം: ചിരാത് എന്ന പേരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നല്‍കുന്ന മൂന്ന് ദിവസത്തെ ക്യാമ്പിന് കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം വി ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് സി.സി അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ എം.വി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്, ഡി.ഐ ഷിബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കേളകം ടൗണിലേക്ക് ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി.