
കേളകം: 11-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മുഴുവന്‍ സിയുസികളുടെയും നേതൃത്വത്തില്‍ വെള്ളൂന്നി ചോലപ്പനം ആദിവാസി കോളനിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗീസ്, സന്തോഷ് ജോസഫ്, വര്‍ഗീസ് ജോസഫ്, ലാലി ജോസ്, വില്‍സണ്‍ കൊച്ചുപുര, വിമല്‍ വില്‍സണ്‍, സുരേന്ദ്രന്‍, സോനു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വടംവലിയും നടന്നു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.














