
സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാമത്തെ ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട് കണ്ണൂര്‍ ആലപ്പുഴ ജില്ലകള്‍ തമ്മിലാണ് മത്സരം. ഭരതനാട്യം, ഒപ്പന , മിമിക്രി, നാടോടി നൃത്തം തുടങ്ങി ജനപ്രിയ ഇനങ്ങള്‍ ഇന്ന് വേദിയിലെത്തും. ഇന്നലെ ചില മത്സരങ്ങള്‍ ഏറെ വൈകിയും തുടര്‍ന്നിരുന്നു.
തൃശൂരില്‍ പകല്‍ മുഴുവന്‍ കത്തുന്ന വെയിലാണെണെങ്കിലും കാണികള്‍ക്ക് കുറവില്ല. മത്സരങ്ങള്‍ കാണാന്‍ രാത്രി വൈകിയും കാണികള്‍ കലോത്സവനഗരിയിലേക്ക് ഒഴുകി എത്തി. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. ഇന്നലെ രാവിലെ 10നു പാറമേക്കാവിന് എതിര്‍വശത്ത് എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.














