
കണ്ണൂര്‍ പെരളശ്ശേരിയില്‍ മാനവീയം മോഡല്‍ സാംസ്‌കാരിക ഇടനാഴി
തളിപ്പറമ്പില്‍ മൃഗശാല- നാലു കോടി വകയിരുത്തി
വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും
പഞ്ചായത്തുകളില്‍ സ്ത്രീകളുടെ തൊഴില്‍ പരിശീലനത്തിന് സ്‌കില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 20 കോടി
സൗരോജം സംഭരിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്തുകളില്‍ പ്രത്യേക പദ്ധതി
ബ്ലൂഎക്കോണമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി
നഗരങ്ങളില്‍ കേരള കലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 10 കോടി
സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ഹബ്ബുകള്‍
ഓട്ടോ തൊഴിലാളികള്‍ക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാന്‍ 40,000 രൂപയുടെ ധനസഹായം
ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ – 3 കോടി
പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍- 57.03 കോടി
പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു
സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനം 25 രൂപ വര്‍ധിപ്പിച്ചു
ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി
കിടപ്പു രോഗികളെ പരിചരിക്കുന്നവരുടെ പ്രതിമാസ സഹായം 1000 രൂപയാക്കി വര്‍ധിപ്പിച്ചു.നിലവില്‍ 600 രൂപയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി
അങ്കണവാടികളില്‍ എല്ലാ പ്രവര്‍ത്തി ദിവസവും പാലും മുട്ടയും -80.90 കോടി
വയോമിത്രം വാതില്‍പ്പടി സേവനത്തിന് -27.5 കോടി
വയോജന കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം
തിരുവനന്തപുരത്ത് വിഎസിന് സ്മാരകം; 20 കോടി അനുവദിച്ചു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. കമ്മീഷന്‍ മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജീവനക്കാരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
ഏപ്രില്‍ മുതല്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ രീതിയിലേക്ക് മാറും. ഇതിനായി ഉത്തരവിറക്കും. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതനാനം തുക ഉറപ്പാക്കും.
ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വകയിരുത്തല്‍ വെവ്വേറെ കൈകാര്യം ചെയ്യും.
നവകേരള സദസില്‍ നിര്‍ദ്ദേശിച്ച പദ്ധതിക്ക് 210 കോടി
ഓരോ എം എല്‍ എയ്ക്കും ഏഴു കോടി വരെയുള്ള പദ്ധതി നിര്‍ദ്ദേശിക്കാം
മുതിര്‍ന്ന പൗരന്മാര്‍ക്കായി കെഎഫ്‌സിയുടെ പുതിയ പദ്ധതി. മൂന്ന് ശതമാനം പലിശ സബ്‌സിഡിയോടുകൂടി 20 കോടി വരെയുള്ള വായ്പാ പദ്ധതി
വനിതാ സംവിധായകര്‍ക്ക് ഫീച്ചര്‍ സിനിമയെടുക്കാന്‍ ഏഴു കോടി
ജയില്‍ നവീകരണത്തിന് 47 കോടി
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി
ഭക്ഷ്യ വകുപ്പിന് വിപണി ഇടപെടലിന് ഉള്‍പ്പെടെ 2333.64 കോടി വകയിരുത്തി
സംസ്ഥാനത്തെ 100 സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ നവീകരിക്കും- 17.8 കോടി വകയിരുത്തി
എറണാകുളം കേന്ദ്രീകരിച്ച് ഫിനാന്‍സ് ടൗണ്‍
ഒബിസി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് 130.78 കോടി
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്‌കോളര്‍ഷിപ്പിന് നാല് കോടി
ഗവേഷണത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പിന് 11 കോടി
പരിവര്‍ത്തിത ക്രൈസ്തവരുടെ സുസ്ഥിര വികസനത്തിന് പുതിയ പദ്ധതി- ഇതിനായി പത്തു കോടി വകയിരുത്തി
അഞ്ച് മുതല്‍ 15 കുടുംബങ്ങള്‍ താമസിക്കുന്ന നഗറുകളുടെ വികസനത്തിന് പ്രത്യേക പാക്കേജ്- 20 കോടി
വിദ്യാവാഹിനി പദ്ധതിക്ക് 30 കോടി
തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് 950.89 കോടി
എംഎന്‍ ലക്ഷം വീട് പദ്ധതിക്ക് 10 കോടി
എസ്‌സിഎസ്ടി വികസന, ആരോഗ്യമേഖല എന്നിവക്കുള്ള വിഹിതം 15 ശതമാനത്തിലധികം വര്‍ധിപ്പിച്ചു
പിന്നാക്ക ക്ഷേമത്തിന് 200.94 കോടി














