Hivision Channel

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍;ഗ്രാമിന് 16,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 16,395 രൂപയും ഒരു പവന് 131160 രൂപയുമാണ് വില

കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം ഇന്നും തുടരുകയാണ് ഉണ്ടായത്. ചരിത്രകുതിപ്പാണ് വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡിന്റെ പലിശ നയം, ട്രംപ്-ജെറോം പവല്‍ ഭിന്നത എന്നിവയെല്ലാമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം . അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇന്ന് സ്വര്‍ണവിലയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഡോളര്‍ ദുര്‍ബലമാകുന്നതും വിലയിലെ മാറ്റത്തിന് കാരണമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *