
പേരാവൂര്‍:മാര്‍ച്ച് 13,14 തീയതികളില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ 108ാം ജന്മദിന സമ്മേളനവും മഹാറാലിയും വിജയിപ്പിക്കുന്നതിന് വേണ്ടി പേരാവൂര്‍ മേഖലയിലെ എല്ലാ യൂണിറ്റുകളിലും സംഘാടകസമിതികള്‍ രൂപീകരിക്കുന്നതിന് മേഖലാ കമ്മിറ്റി തീരുമാനിച്ചു .കുടിയിറക്കപ്പെടുന്ന കര്‍ഷക സമൂഹം ,ഹനിക്കപ്പെടുന്ന മതസൗഹാര്‍ദ്ദം ,വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകള്‍ പ്രധാനപ്പെട്ട ഈ മൂന്നു വിഷയങ്ങള്‍ മുദ്രാവാക്യമായി എടുത്തുകൊണ്ട് നടത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി മേഖലയിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് പ്രചരണം നടത്തുന്നതിനും തീരുമാനിച്ചു .പേരാവൂര്‍ മേഖലയില്‍ നിന്നും പതിനായിരം പേരെ റാലിയില്‍ പങ്കാളികളാക്കും.യോഗം ആര്‍ച്ച് പ്രീസ്റ്റ് ഫാ .മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു.കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ.ഫിലിപ്പ് കവിയില്‍ സമ്മേളന മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു .മേഖലാ ഡയറക്ടര്‍ ഫാ.തോമസ് പട്ടംകുളം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു .ഫൊറോന പ്രസിഡണ്ട് ജോര്‍ജ് കാനാട്ട് അധ്യക്ഷത വഹിച്ചു .ജോബി കുര്യന്‍,ഒ മാത്യു, ബ്രിട്ടോ ജോസ് ,ജിജി ചാറ്റാനി ,ജോര്‍ജ് പള്ളിക്കുടി തുടങ്ങിയവര്‍ സംബന്ധിച്ചു














