Hivision Channel

കാട്ടുതേനീച്ചയാക്രമണത്തില്‍ കൊളക്കാട് സ്വദേശിക്ക് ഗുരുതര പരിക്ക്

കണിച്ചാര്‍:കൊളക്കാട് കുരിശുമല റോഡില്‍ സ്‌കൂട്ടര്‍ യാത്രികന് കാട്ടുതേനീച്ചയാക്രമണത്തില്‍ ഗുരുതര പരിക്ക്. കൊളക്കാട് സ്വദേശി ജോയി പുന്നശ്ശേരിയെ ഗുരുതര പരിക്കുകളോടെ കൊളക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇരിട്ടി അമല മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മലയോര മേഖലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തേനീച്ചയാക്രമണത്തില്‍ വനം വകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്ന പരാതിയിലാണ് പ്രദേശവാസികള്‍.

Leave a Comment

Your email address will not be published. Required fields are marked *