
കേളകം : അടയ്ക്കാത്തോട് കരിയംകാപ്പില്‍ വളര്‍ത്ത് നായയെ പുലി പിടിച്ച സംഭവത്തില്‍ നായയെ കൂട്ടിലിട്ട് വളര്‍ത്തണമെന്ന വനം വകുപ്പ് എടുത്ത നിലപാട് മലയോര കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി വിപിന്‍ ജോസഫ്. ഇത്തരം നിലപാടാണ് വനം വകുപ്പ് എടുക്കുന്നതെങ്കില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനരോഷം നേരിടേണ്ടി വരും. നാട്ടിലിറങ്ങിയ പുലിയാണ് വീട്ടുമുറ്റത്തെത്തി നായയെ ആക്രമിച്ചിച്ചത്. സ്വന്തം വീട്ടിലും പറമ്പിലുമല്ലാതെ കര്‍ഷകര്‍ എവിടെയാണ് മൃഗങ്ങളെ വളര്‍ത്തേണ്ടത്. വനംവകുപ്പ് അവരുടെ അധീനതയിലുള്ള വന്യമൃഗങ്ങളെ വനത്തില്‍ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടത്. മറിച്ച്
കര്‍ഷകരുടെ വളര്‍ത്ത് മൃഗങ്ങളെ നിയന്ത്രിക്കാന്‍ തുനിഞ്ഞ് ഇറങ്ങിയാല്‍ വനപാലകര്‍ നാട്ടിലിറങ്ങണോ വേണ്ടയോ എന്ന് കര്‍ഷകര്‍ തീരുമാനിക്കും എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അടയ്ക്കാത്തോട് കരിയംകാപ്പില്‍ വളര്‍ത്തു നായയെ പുലി പിടിച്ച സംഭവത്തില്‍ അന്വേഷണത്തിന് എത്തിയ ഫോറസ്റ്റ് അധികൃതര്‍ നായയെ കൂട്ടിലിട്ട് വളര്‍ത്തണമെന്നും പുറത്തിറക്കി വിട്ടത് കൊണ്ടാണ് പുലി പിടിച്ചത് എന്ന് കര്‍ഷകരെ കളിയാക്കി സംസാരിച്ചിരുന്നു ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വന്യ മൃഗങ്ങളെ വനത്തില്‍ നിലനിര്‍ത്തേണ്ടത് വനപാലകരുടെ ഉത്തരവാദികമാണ് ഇത് നിര്‍വഹിക്കാതെ ജനങ്ങളുടെ മേല്‍ കുതിര കയറാനാണ് വനം വകുപ്പിന്റെ തീരുമാനമെങ്കില്‍ ജനരോഷം വനം പാലകര്‍ നേരിടേണ്ടി വരും.
വനം വകുപ്പ് മന്ത്രിയും കര്‍ഷക ജനതയെ അവഗണിക്കുന്നു എന്നതിന്റെ തെളിവാണ് മലയോര മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിന് ബജറ്റില്‍ കാര്യമായ ഫണ്ട് നീക്കി വെയ്ക്കാത്തത്. മലയോര ജനതയുടെ പ്രതിഷേധം വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ അറിയും എന്നും അദ്ദേഹം പറഞ്ഞു.














