
അങ്കമാലിയില്‍ വിദ്യാര്‍ത്ഥിനി വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതി ഡോക്ടര്‍ സിറിയക് പി ജോര്‍ജ് കസ്റ്റഡിയില്‍. വാഗമണ്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് ജോര്‍ജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് അമിത വേഗതയിലെത്തിയ കാറിടിച്ച് ജാസ്ലിയ മരിച്ചത്. പിന്നീട് ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.














