
2025 ലെ സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്‌നിഹോത്രിക്ക് ഒന്നാം റാങ്ക്. രാജേശ്വരി സുവേക്ക് രണ്ടാം റാങ്ക്. അഖന്‍ഷ് ദള്ളിന് മൂന്നാം റാങ്ക്. ആദ്യ പത്തില്‍ മലയാളികളില്ല. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 958 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി. 180 പേര്‍ക്ക് IAS. 55 പേര്‍ക്ക് IFS. 150 പേര്‍ക്ക് ഐപിഎസ് നേടി. അനുജ് അഗ്‌നിഹോത്രി രാജസ്ഥാന്‍ സ്വദേശിയാണ്.
ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം. 958 പേരാണ് ആകെ ഇത്തവണ സിവില്‍ സര്‍വീസിന് പരീക്ഷയില്‍ വിജയിച്ച് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്റേത് തിളക്കമുള്ള നേട്ടമായി മാറി.














