
രാജ്യത്ത് ഗാര്‍ഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയില്‍. 14.2 കിലോയുടെ സിലിണ്ടറില്‍ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകള്‍ക്ക് നല്‍കുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാന്‍ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി അല്‍പസമയത്തിനകം പ്രസ്താവന നടത്തും
ഗാര്‍ഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളില്‍ പ്രത്യേകം സ്റ്റിക്കറുകള്‍ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് സാധാരണയായി 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസം നീണ്ടുനില്‍ക്കും.
നിര്‍ദ്ദിഷ്ട 10 കിലോഗ്രാം റീഫില്‍ ഒരു വീടിന് ഏകദേശം ഒരു മാസത്തേക്ക് നിലനിര്‍ത്താന്‍ കഴിയും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ടാങ്കറുകളുടെ നീക്കത്തെക്കുറിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഈ നീക്കം പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുല്യമായ വിതരണം ഉറപ്പാക്കുന്നതിനും ക്ഷാമം തടയുന്നതിനുമാണ് ഈ നീക്കമെന്നും അവര്‍ വ്യക്തമാക്കി.














