Hivision Channel

താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു

മലപ്പുറം താനൂരില്‍ യുവാവിന് സൂര്യാതപമേറ്റു.താനൂര്‍- മഠത്തി റോഡില്‍ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയ്യില്‍ സൂര്യാതപമേറ്റത്. ഉടന്‍ തന്നെ ഇയാളെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കി. യുവാവിന്റെ കൈയ്യില്‍ കാര്യമായ രീതിയിലാണ് പൊള്ളല്‍ ഏറ്റിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കനത്ത ചൂടിനൊപ്പം അള്‍ട്രാ വയലറ്റ് സൂചികയും ഉയരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴിടങ്ങളില്‍ യെല്ലോ മുന്നറിയിപ്പുമാണ് നല്‍കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.ഇടുക്കി അണക്കെട്ടില്‍ നിലവിലുള്ളത്, സംഭരണശേഷിയുടെ 33 ശതമാനം വെള്ളം മാത്രമാണ്. ജലനിരപ്പ് 20 ശതമാനത്തില്‍ എത്തിയാല്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവെക്കേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *