Hivision Channel

ആംനസ്റ്റി സ്‌കീം ഈ മാസം 30 ന് അവസാനിക്കും

ഇരിട്ടി:മോട്ടോര്‍ വാഹനങ്ങളുടെ 31/12/2024 തീയതി വരെയുള്ള ചെല്ലാനുകള്‍ക്ക് അനുവദിച്ചിട്ടുള്ള ആംനസ്റ്റി സ്‌കീം ഈ മാസം 30 ന് അവസാനിക്കുകയാണ്. കോടതിയിലേക്ക് മാറ്റപ്പെട്ടിട്ടുള്ള ചലാനുകള്‍ മാത്രം ഉള്ള വാഹനങ്ങള്‍ക്ക് ആംനസ്റ്റി സ്‌കീം പ്രകാരമുള്ള അപേക്ഷ നേരിട്ട് ഓണ്‍ലൈന്‍ ആയി അടച്ചു തീര്‍പ്പാക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള ചലാനുകളില്‍ തീര്‍പ്പുകല്പിക്കുന്നതിന് കോടതിയില്‍ നിന്നും തിരിച്ചെടുക്കേണ്ടതായിട്ടുണ്ട്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ചലാനുകള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹകരണത്തോടെയുള്ള കൗണ്ടറുകള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മട്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഓഫീസില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ കണ്ണൂര്‍ ജില്ലാ എന്‍ഫോഴ്‌സസ്‌മെന്റ് ആര്‍ ടി ഓഫിസിന്റെ നേതൃത്വത്തില്‍ പ്രത്യേക ആംനസ്റ്റി കൗണ്ടര്‍, പോലീസിന്റെ സഹകരണത്തോടെ 29ന് ബുധനാഴ്ച്ച ജില്ലയിലെ എല്ലാ ആര്‍ ടി ഓഫീസുകളിലും ഏര്‍പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *