
പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 18 ആശുപത്രികളില്‍ പാമ്പുകടിയേറ്റാലുള്ള
പ്രതിരോധ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍-ചാര്‍ജ് ഡോ. കെ സി സച്ചിന്‍ അറിയിച്ചു.
ആറ് സര്‍ക്കാര്‍ ആശുപത്രികളിലും 12 സ്വകാര്യ ആശുപത്രികളിലുമാണ് നിലവില്‍ ആന്റിവെനം സ്റ്റോക്കുള്ളത്.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നീ സര്‍ക്കാര്‍ ആശുപത്രികളിലും കണ്ണൂര്‍ എ കെ ജി ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, രശ്മി ആശുപത്രി പേരാവൂര്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, ഡോ. ജോസ് ക്ലിനിക് കരുവഞ്ചാല്‍, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തലശ്ശേരി, സെന്റ് ജോസഫ്‌സ് ആശുപത്രി കരുവഞ്ചാല്‍, തളിപ്പറമ്പ് സഹകരണ ആശുപത്രി, തലശ്ശേരി സഹകരണ ആശുപത്രി, കിംസ് ശ്രീചന്ദ് ആശുപത്രി, സൈറസ് എം എം ആശുപത്രി പാപ്പിനിശ്ശേരി എന്നീ സ്വകാര്യ ആശുപത്രികളിലുമാണ് നിലവില്‍ പ്രതിരോധമരുന്ന് ലഭ്യമായുള്ളത്.
ആവശ്യമെങ്കില്‍ ആന്റിവെനത്തിന്റെ സ്റ്റോക്ക് കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.














