
ബലിപെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് കേരളത്തില്‍ 28നാണ് ബലിപെരുന്നാള്‍ ആഘോഷിക്കുക. അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ ബലിപെരുന്നാള്‍ അവധി ലഭിക്കും.














