
കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടില്‍ ഭാഗത്തുള്ള രണ്ട് കുട്ടികള്‍ക്കാണ് ഷിഖല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പെരുമണ്ണ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിച്ചിരുന്ന ഇരുവരെയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പിന്റെയും പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. രോഗം കണ്ടെത്തിയ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജതമായി നടക്കുന്നുണ്ട്.
നേരത്തെയും ഇതിന് സമാനമായ വിധത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേര്‍ക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു . ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.














