
കാസര്‍ഗോഡ് പാണലത്ത് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. ചര്‍ലടുക്ക സ്വദേശി 24കാരിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പരാതി. ഭാര്യാവീട്ടുകാര്‍ നല്‍കിയ സ്വര്‍ണം കൈക്കലാക്കാന്‍ ഭര്‍ത്താവ് മര്‍ദിച്ചെന്ന് കുടുംബം. ആസിഡ് കുടിച്ച് പിടഞ്ഞപ്പോഴും ആശുപത്രിയില്‍ എത്തിക്കാനും തയ്യാറായില്ല. സംഭവത്തില്‍ ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി. വിവാഹത്തിന് പിന്നാലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. നിരന്തരം ഭര്‍തൃവീട്ടുകാരുടെ ഗാര്‍ഹിക പീഡനത്തിന് ഫാത്തിമത്ത് ഇരയായി. ഇന്നലെ വൈകുന്നേരത്തോടെ യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി വീട്ടുകാര്‍ ഭര്‍തൃ വീട്ടിലേക്ക് എത്തിയിരുന്നു. ഇതിനിടെ ഭര്‍ത്താവ് ആദില്‍ പ്രകോപനപരമായി സംസാരിച്ചു. തുടര്‍ന്ന് യുവതി ആസിഡ് കുടിക്കുകയായിരുന്നു.














