Hivision Channel

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. എന്‍ടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്‍ടിഎക്കും രാധാകൃഷ്ണന്‍ സമിതിക്കും നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ തേടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. നിലവിലെ എന്‍ടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷ നടത്തിപ്പില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം എന്ന ആവശ്യവും ഹര്‍ജിയില്‍ ഉണ്ടായിരുന്നു.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങള്‍ യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. ഇതോടെ നീറ്റ് യു ജി പരീക്ഷ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നു എന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനയുടെ തുടക്കം നാസിക്കില്‍ നിന്നാണ്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറില്‍ വ്യാപകമായി പ്രചരിച്ച മാതൃക ചോദ്യപേപ്പറിന് യഥാര്‍ത്ഥ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *