
പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകള്‍ക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാര്‍ശയിലുള്ളത്.
വിവിധ വിഷയങ്ങള്‍ക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍, പോലീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസില്‍ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകള്‍ക്കും സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ്മാന്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകള്‍ക്കും അധികകാലാവധി ലഭിക്കും.നിയമനം നടക്കാത്തതിന്റെപേരില്‍ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസര്‍ക്കാര്‍ എതിരായിരുന്നു.














