Hivision Channel

വാഹന മോഡിഫിക്കേഷനുകള്‍ക്ക് എതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് നിര്‍ദ്ദേശം

വാഹന മോഡിഫിക്കേഷനില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. ജീപ്പുകളില്‍ വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് വഴിവെക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലെ അപകടങ്ങള്‍ ചൂണ്ടികാണിച്ചായിരുന്നു വിമര്‍ശനം. ദേശീയപാതയിലെ തുടര്‍ച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്‌നങ്ങളെ തുടര്‍ന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടികള്‍.

Leave a Comment

Your email address will not be published. Required fields are marked *