Hivision Channel

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി

സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത്

അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് തീരുമാനമെടുക്കാം. പ്രാഥമിക അന്വേഷണം ഉള്‍പ്പെടെ കഴിഞ്ഞതിന് ശേഷം വിജിലന്‍സ് അന്വേഷണം മതിയെന്ന തീരുമാനത്തിലേക്കാണ് നിലവില്‍ ആഭ്യന്തരവകുപ്പ് എത്തിയിരിക്കുന്നത്. ഡിജിപിയെ സെക്രട്ടേറിയറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ആഭ്യന്തരവകുപ്പ് മന്ത്രി സുപ്രധാന നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പന്ത് ഡിജിപിയുടെ കോര്‍ട്ടിലെത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *