Hivision Channel

വൈസ് മെന്‍ ക്ലബ് ഓഫ് ആറളം യുദ്ധവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ഇരിട്ടി:ലോക സമാധാന ദിനത്തോടുമ്പന്ധിച്ച് വൈസ് മെന്‍ ക്ലബ് ഓഫ് ആറളം നടത്തിയ യുദ്ധവിരുദ്ധ ക്യാമ്പയിന്‍ – ‘Never again is now ‘ എന്ന യുദ്ധത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഉദ്ഘാടനം ആയിഷ എല്‍പി സ്‌കൂളില്‍ വെച്ച് ആറളം ഗ്രാമപഞ്ചായത്ത് അംഗം ശിഹാബുദ്ധീന്‍ നിര്‍വഹിച്ചു. വൈസ് മെന്‍ ക്ലബ് ഓഫ് ആറളം പ്രസിഡണ്ട് ആല്‍ബിന്‍ ജോര്‍ജ് കുര്യന്‍ അധ്യക്ഷത വഹിച്ചു.ആയിഷ എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഉഷ ,ഫാത്തിമ ടീച്ചര്‍, ഉബൈദ് മാസ്റ്റര്‍, വിജിന ടീച്ചര്‍ ,അര്‍ജുന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ടൈറ്റസ്, അബിന്‍ മാസ്റ്റര്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി. ലോക സമാധാന ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *