
കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിറ്റാമിന്‍ എ മരുന്ന് വിതരണം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനും ലഭ്യമല്ല. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.














