Hivision Channel

ഫ്ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

ഫ്ളൈ ദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ക്യാപറ്റന്‍ സ്മിത് മച്ഛാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ഛാര്‍ ധീതരയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

മച്ഛാറിന്റെ ധൈര്യവും വീര്യവും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ജീവന്‍ അപഹരിക്കുന്നവരല്ല, മറിച്ച് ജീവന്‍ രക്ഷിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് മുഴുവന്‍ സാധിക്കും. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെക്കാന്‍ സന്നദ്ധരായവരാണ് ഇന്ത്യക്കാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ മച്ഛാന്‍ വികാരാധീനനായി. പ്രധാനമന്ത്രിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഇത്തരത്തില്‍ വിളിച്ച് തന്നോട് സംസാരിക്കുന്നതില്‍ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുപാട് പരുക്കുകള്‍ പറ്റിയിരുന്നു, എങ്കിലും എഴുന്നേല്‍ക്കണമെന്നും എന്തെങ്കിലും പ്രവര്‍ക്കണമെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ആ നിമിഷം, ഞാന്‍ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാന്‍ താഴെ വീണിരുന്നു; എന്നാല്‍ എഴുന്നേറ്റില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമെന്ന് എനിക്ക് ബോധ്യമായി സംഭവം ഓര്‍ത്തെടുക്കേ അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *