
പേരാവൂര്‍:പെരുന്തോടി വേക്കളം എ.യു.പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. പുഷ്പാര്‍ച്ചന, ഗാന്ധിസന്ദേശങ്ങള്‍, കുട്ടികളുടെയും രക്ഷിതാക്കളുടേയും വിവിധ പരിപാടികള്‍ എന്നിവയും നടന്നു. ഇന്ദു.പി, ശ്രീജിത്ത് എ.ഇ, നിഷ വി.എ, ആശ്രീത്,സജ്‌ന ഒ , വൃന്ദ, രജില, എക്‌സിക്യൂട്ടീവ് അംഗം അമൃത വൈശാഖന്‍, പ്രജീഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.














