
സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്. സ്റ്റാര്‍ പദവിക്കായി ഹോട്ടലുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വെറും പ്രാഥമിക രേഖ മാത്രമാണ്. പരിശോധന നടത്തി ഔദ്യോഗികമായി സ്റ്റാര്‍ പദവി നല്‍കുന്നതുവരെ ഈ അപേക്ഷകള്‍ ബാര്‍ ലൈസന്‍സിനായോ മറ്റ് ആനുകൂല്യങ്ങള്‍ക്കായോ യോഗ്യതയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.














