
കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാല അപീല്‍ നിലനില്‍ക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സര്‍വകലാശാലയ്ക്ക് മറുപടി നല്‍കാന്‍ അവസരമുണ്ടായില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെ ആണ് സിംഗിള്‍ ബെഞ്ച് വിധി എന്ന് ഡിവിഷന്‍ ബെഞ്ച് മറുപടി നല്‍കി. യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പരിശോധിച്ചില്ല. അനീതിയെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
അതേസമയം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരും രംഗത്തെത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്തിട്ടുണ്ട്.
പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.














