മറ്റെല്ലാ മേഖലകളിലും ഡിജിറ്റലൈസേഷനും കമ്പ്യൂട്ടറൈസേഷനും നടന്നു. കാലത്തിനനുസരിച്ച് ഗുരുവായൂര്‍ ദേവസ്വം മാറുകയാണ്. ഗുരുവായൂരില്‍ ഇനി ഭക്തര്‍ക്ക് കാണിക്ക നല്‍കാന്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ഇത്തരത്തില്‍ രണ്ട് ഹുണ്ടികകളാണ് കിഴക്കേ നടയില്‍ സ്ഥാപിച്ചിരിക്കുന്നത്. എസ്ബിഐയുടെ സഹായത്തോടെയാണ് ദേവസ്വം പദ്ധതി നടപ്പാക്കിയത്. ഹുണ്ടികകളില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഭഗവാന് കാണിക്ക സമര്‍പ്പിക്കാന്‍ സാധിക്കും. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.വി.കെ വിജയനാണ് ഹുണ്ടികയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.