2022ല്‍ മാത്രം രാജ്യത്ത് ആകെ 14.5 ലക്ഷം പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റതായി കേന്ദ്ര മൃഗ പരിപാലന വകുപ്പിന്റെ കണക്കുകള്‍. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ രേഖാപ്രകാരം 2,89,986 തെരുവ് നായകള്‍ ആണുള്ളത്.കേരളം കര്‍ണ്ണാടക മഹാരാഷ്ട്ര അടക്കം 17 സംസ്ഥാനങ്ങളിലാണ് തെരുവ് നായകളുടെ എണ്ണം വര്‍ധിക്കുന്നത്. എ.ബി.സി പരിപാടികള്‍ തടസ്സപ്പെടുകയോ വേഗത കുറയുകയോ ചെയ്തിട്ടുള്ള സംസ്ഥാനങ്ങളാണ് ഇവ.