Hivision Channel

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും ഇന്ന് വിതരണം ചെയ്യും. വൈകിട്ട് 5ന് വിജ്ഞാന്‍ ഭവനിലാണ് ചടങ്ങുകള്‍ നടക്കുക.8 പുരസ്‌കാരങ്ങളാണ് മലയാളത്തിന്. അയ്യപ്പനും കോശിയും എന്ന ചിത്രമൊരുക്കിയ അന്തരിച്ച സംവിധായകന്‍ സച്ചി ആണ് മികച്ച സംവിധായകന്‍. മികച്ച സഹനടനായി ബിജു മേനോന്‍, മികച്ച ഗായിക നഞ്ചിയമ്മ, മികച്ച സംഘട്ടന സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം മറ്റ് പുരസ്‌കാരങ്ങള്‍.ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു മുഖ്യാതിഥിയാകും.3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതി മുഖ്യാതിഥിയാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *