Hivision Channel

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍.പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജര്‍ പരിശോധിച്ചപ്പോഴാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി കടന്നുകൂടിയത്. വിദ്യാര്‍ത്ഥികളുടെ പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശിനിയാണ്.

Leave a Comment

Your email address will not be published. Required fields are marked *