Hivision Channel

Author name: hivision

സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം;ഐടി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന

സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ഐടി നിയമത്തില്‍ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഐടി ആക്ടിലെ 79-ാം വകുപ്പില്‍ മാറ്റങ്ങളാണ് പരിഗണനയില്‍. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികള്‍ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ലെന്ന നിലവിലെ ചട്ടം മാറ്റിയേക്കും. വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരില്‍ കമ്പനികള്‍ക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങള്‍ പരിഗണിക്കുന്നത്.

എക്സ്, യൂട്യൂബ്, മെറ്റ എന്നീ സോഷ്യല്‍ മീഡിയ ഭീമന്മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ???സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വെറും കണ്ടന്റ് കാരിയര്‍മാര്‍ മാത്രമല്ലെന്ന് കേന്ദ്രം. അല്‍ഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹ? മാധ്യമ അക്കൗണ്ടുകള്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കും പങ്കുണ്ടെന്ന് കേന്ദ്രം പറയുന്നു. നിയമ പരിരക്ഷ പിന്‍വലിക്കുന്നതോടെ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കേന്ദ്രത്തിന് നേരിട്ട് കെസെടുക്കാന്‍ സാധിക്കും. നിലവില്‍ കേന്ദ്രം നോട്ടീസ് നല്‍കുന്നതനുസരിച്ച് സമൂഹമാധ്യമ പോസ്റ്റുകള്‍ പിന്‍വലിക്കുകയായിരുന്നു ചെയ്യുന്നത്.

ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കം എന്തായിരിക്കണമെന്ന് സജീവമായി തീരുമാനിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് പകരം, വിവരങ്ങള്‍ കൈമാറുകയോ എത്തിക്കുകയോ മാത്രം ചെയ്യുന്ന സേവനങ്ങള്‍ക്ക്-ഉദാഹരണത്തിന് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ (ISPs), ടെലികോം സേവന ദാതാക്കള്‍ (TSPs), പിയര്‍-ടു-പിയര്‍ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക്-മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കിടയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്ബുക്ക് ഇന്ത്യയില്‍ താല്‍ക്കാലികമായി തടഞ്ഞുവെച്ചതിനെത്തുടര്‍ന്ന്, ജൂലൈ മാസത്തില്‍ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.

സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം;ഐടി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന Read More »

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡിമിനിസ്ട്രിറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടന്‍ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.

തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ, പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. നോട്ടീസ് നല്‍കുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്ന കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയില്‍ പറയുന്നു. ശബരിമലയ്ക്ക് നല്‍കിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മില്‍മ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഭരണസംതിയംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാരിന് തിരിച്ചടി.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2026 ജൂലൈ 25നാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. എല്‍ഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി Read More »

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍

സംസ്ഥാന വനം വകുപ്പിന്റെ അംബാസഡര്‍മാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവല്‍ക്കരണ പരിപാടികള്‍, റെക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍, ഡിജിറ്റല്‍ പ്രചാരണങ്ങള്‍ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡര്‍മാരായി നിയമിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ Read More »

വോട്ടര്‍പട്ടിക പരിഷ്‌കരണം; ഫോം 6 ലെ നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഫോം 6 ന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ നിന്ന് SIR ഡിക്ലറേഷന്‍ നീക്കം ചെയ്തു. നേരത്തെ രണ്ട് വിഭാഗങ്ങള്‍ ഒറ്റ ഫോമിന്റെ ഭാഗമാക്കിയത് നിയമവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടര്‍മാര്‍ നല്‍കേണ്ട സത്യവാങ്മൂലം ഒഴിവാക്കി വ്യത്യസ്ത ഫോം ആക്കി നിലനിര്‍ത്തും.

ഡിക്ലറേഷന്‍ പ്രകാരം അവസാന SIR ലെ വോട്ടറിന്റെ വിവരങ്ങളോ, മാതാപിതാക്കളുടെ വിവരങ്ങളോ നല്‍കാതെ എന്റോള്‍മെന്റുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഫോം 6 ല്‍ നിന്ന് ഡിക്ലറേഷന്‍ ഒഴിവാക്കും എന്ന് അറിയിച്ചിരുന്നു.

വോട്ടര്‍പട്ടിക പരിഷ്‌കരണം; ഫോം 6 ലെ നിര്‍ണായക തിരുത്തല്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More »

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സസ്‌പെന്‍ഷന്‍ നേരിട്ട 16 പേരില്‍ 7 പേര്‍ക്ക് ഇന്ന് പരീക്ഷ ആരംഭിക്കും. ആകെ 10 പേര്‍ക്കാണ് ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉള്‍ക്കൊണ്ടാല്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചിരുന്നു. സര്‍വകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സര്‍വകലാശാലയില്‍ സമരം ഇന്നും തുടരും. വിവാദത്തിന് ആസ്പദമായ നാടകം സെക്രട്ടറിയേറ്റിന് മുന്നിലും ഇന്ന് അവതരിപ്പിക്കും. നിലവിലെ വിവാദ സംഭവങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ ഇന്നലെ വീണ്ടും നാടകം അവതരിപ്പിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ Read More »

തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ മുക്കാട്ടുകര സ്വദേശി ജോയല്‍ ജോര്‍ജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ യൂണിഫോമില്‍ രാവിലെ ഇറങ്ങിയ 15കാരന്‍ പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങള്‍ ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.

തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി Read More »

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയില്ല

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാല അപീല്‍ നിലനില്‍ക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്തു. സര്‍വകലാശാലയ്ക്ക് മറുപടി നല്‍കാന്‍ അവസരമുണ്ടായില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെ ആണ് സിംഗിള്‍ ബെഞ്ച് വിധി എന്ന് ഡിവിഷന്‍ ബെഞ്ച് മറുപടി നല്‍കി. യുജിസി മാനദണ്ഡങ്ങളും സര്‍വകലാശാല നിയമവും പരിശോധിച്ചില്ല. അനീതിയെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

അതേസമയം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍ വിസിമാരുടെയും പ്രൊ വി സി മാരും രംഗത്തെത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഏറെ നാളായി സമരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് 16 വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്റ് ചെയ്തിട്ടുണ്ട്.

പഠനവകുപ്പുകളിലെ സെമസ്റ്റര്‍ പരീക്ഷ ആരംഭിക്കുകയാണ്. കഴിഞ്ഞ 60 ദിവസമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രസ്തുത നിര്‍ദേശം കണക്കിലെടുത്തും വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചും ആ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും സമരവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുന്‍ വിസിമാരും പ്രൊ വി സി മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയില്ല Read More »

സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്. സ്റ്റാര്‍ പദവിക്കായി ഹോട്ടലുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വെറും പ്രാഥമിക രേഖ മാത്രമാണ്. പരിശോധന നടത്തി ഔദ്യോഗികമായി സ്റ്റാര്‍ പദവി നല്‍കുന്നതുവരെ ഈ അപേക്ഷകള്‍ ബാര്‍ ലൈസന്‍സിനായോ മറ്റ് ആനുകൂല്യങ്ങള്‍ക്കായോ യോഗ്യതയായി പരിഗണിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം Read More »

കണ്ണൂർ ആസ്റ്റർ മിംസിൽ കുട്ടികൾക്കായി പ്രത്യേക ശസ്ത്രക്രിയ ക്യാമ്പ് നവംബർ 9 മുതൽ

കണ്ണൂർ: കുട്ടികളിലെ ശസ്ത്രക്രിയാനന്തര ആരോഗ്യ പ്രശനങ്ങൾക്കും, മുൻപ് ശസ്ത്രക്രിയ കഴിഞ്ഞവരിലെ തുടർപ്രശ്നങ്ങളും മുൻകൂട്ടി കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പീഡിയാട്രിക് സർജിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 9 മുതൽ 14 വരെ ആശുപത്രിയിലെ പീഡിയാട്രിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പീഡിയാട്രിക് സർജറി വിഭാഗത്തിലെ വിദഗ്ധ സർജനായ ഡോ. യോഗേഷ് ചന്ദ്രൻ പരിശോധനകൾക്ക് നേതൃത്വം നൽകും.

സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ലാബ് റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനം ഇളവ് തുടങ്ങി ക്യാമ്പിലൂടെ ശസ്ത്രക്രിയയ്ക്ക് നിർദേശിക്കപ്പെടുന്ന കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക ഇളവുകളും നൽകുന്നു. കുട്ടികളിൽ കണ്ടുവരുന്ന ശസ്ത്രക്രിയാ തകരാറുകളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ശസ്ത്രക്രിയകളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾ അകറ്റി കൃത്യമായ വിദഗ്ധോപദേശവും തുടർചികിത്സാ പദ്ധതിയും നിശ്ചയിക്കുന്നതിനും ഈ ക്യാമ്പിലൂടെ സാധിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടുക : +91 9847191900, +91 6235998000

കണ്ണൂർ ആസ്റ്റർ മിംസിൽ കുട്ടികൾക്കായി പ്രത്യേക ശസ്ത്രക്രിയ ക്യാമ്പ് നവംബർ 9 മുതൽ Read More »

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി

ക്ലിഫ് ഹൗസില്‍ ഒരു കോടി രൂപയുടെ അറ്റകുറ്റപ്പണിക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി. ഉത്തരവിറക്കിയതില്‍ ഇന്നലെ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു. തീരുമാനം വിവാദമായതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

ക്ലിഫ് ഹൗസില്‍ അനാവശ്യ മോടിപിടിപ്പിക്കലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

2022 മുതല്‍ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയതെന്നാണ് വകുപ്പില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുള്ള എസ്റ്റിമേറ്റ് അനുസരിച്ച് ഒരു പണിയും നടത്തേണ്ടതില്ലെന്നും അവശ്യം വേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് മറികടന്ന് ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത്.

ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണി; പൊതുമരാമത്ത് വകുപ്പിന്റെ അനുമതി റദ്ദാക്കി Read More »