
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം മേഖല യൂണിയന്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡിമിനിസ്ട്രിറ്റീവ് ഭരണം മാറ്റി, പഴയ ഭരണസമിതിയെ ഉടന്‍ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നിര്‍ദ്ദേശം.
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ, പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെ എന്നാണ് കോടതി ഉത്തരവിലുള്ളത്. നോട്ടീസ് നല്‍കുകയോ ഹിയറിംഗ് നടത്തുകയോ ചെയ്തില്ലെന്ന കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഭരണസമിതിയംഗങ്ങളെ കേട്ട് നടപടിക്രമങ്ങള്‍ പാലിച്ച് സര്‍ക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വിധിയില്‍ പറയുന്നു. ശബരിമലയ്ക്ക് നല്‍കിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് ഭരിക്കുന്ന മില്‍മ തിരുവനന്തപുരം യൂണിയനെ സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടത്. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഭരണസംതിയംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാരിന് തിരിച്ചടി.
ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 2026 ജൂലൈ 25നാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരമായിരുന്നു നടപടി. എല്‍ഡിഎഫ് ഭരണസമിതിക്ക് കീഴിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയന്‍ പ്രവര്‍ത്തിച്ചിരുന്നത്.














