
തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ മുക്കാട്ടുകര സ്വദേശി ജോയല്‍ ജോര്‍ജ്ജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ യൂണിഫോമില്‍ രാവിലെ ഇറങ്ങിയ 15കാരന്‍ പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്‌കൂള്‍ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങള്‍ ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.














