
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍. പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സസ്‌പെന്‍ഷന്‍ നേരിട്ട 16 പേരില്‍ 7 പേര്‍ക്ക് ഇന്ന് പരീക്ഷ ആരംഭിക്കും. ആകെ 10 പേര്‍ക്കാണ് ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉള്‍ക്കൊണ്ടാല്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചിരുന്നു. സര്‍വകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍വകലാശാലയില്‍ സമരം ഇന്നും തുടരും. വിവാദത്തിന് ആസ്പദമായ നാടകം സെക്രട്ടറിയേറ്റിന് മുന്നിലും ഇന്ന് അവതരിപ്പിക്കും. നിലവിലെ വിവാദ സംഭവങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ ഇന്നലെ വീണ്ടും നാടകം അവതരിപ്പിച്ചിരുന്നു.














