Hivision Channel

Local News

ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും  നടത്തി. 

പേരാവൂർ:ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച്  പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും  നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എച്ച് അശ്വിൻ രോഗികളെ പരിശോധിച്ചു .ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ് , ജോൽസ്ന , അഹർ നാഥ് എന്നിവർ നേതൃത്വം നൽകി.

ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും  നടത്തി.  Read More »

ഏറ്റവും വലിയ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറി; മന്ത്രി വി ശിവന്‍ കുട്ടി

ഏറ്റവും വലിയ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാമത് നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് നിയുക്തി തൊഴില്‍മേള 2023 എന്ന പേരില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സംസ്ഥാനത്ത് തൊഴില്‍ വകുപ്പ് തൊഴില്‍ റിക്രൂട്ട്‌മെന്റ് സേവനം ലഭ്യമാക്കി വരുന്നത്. തൊഴിലുടമകളെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നത്. ഉദ്യോഗദായകര്‍ക്ക് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും ഈ മേളകള്‍ വഴി കഴിയുന്നുണ്ടെന്ന് മന്ത്രിപറഞ്ഞു.

തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ എം ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. എം വിജിന്‍ എം എല്‍ എ, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ടി സുധീര്‍കുമാര്‍ , കോഴിക്കോട് മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി വി രാജീവന്‍ , ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ രമേശന്‍ കുനിയില്‍ എന്നിവര്‍ പങ്കെടുത്തു.

രാവിലെ 9 മണിക്കാരംഭിച്ച മേള വൈകീട്ട് അവസാനിച്ചു. 4461 തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയത്. ഐ ടി, മാനേജ്‌മെന്റ്, എഞ്ചിനിയറിംങ് , കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍ തുടങ്ങി വിവിധ മേഖലകളിലെ 74 പ്രമുഖ സ്ഥാപനങ്ങള്‍ മേളയുടെ ഭാഗമായി. മൂവായിരത്തി മുന്നൂറിലേറെ ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.

ഏറ്റവും വലിയ തൊഴില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി തൊഴില്‍ വകുപ്പ് മാറി; മന്ത്രി വി ശിവന്‍ കുട്ടി Read More »

കൂട്ടുപുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂർ മാട്ടൂൽ മടക്കരയിലെ കളത്തിൽ പറമ്പിൽ കെ പി സലീൽ കുമാർ അറസ്റ്റിൽ . ബാംഗ്ലൂരുവിൽ നിന്ന് വരുന്നതിനിടയിലാണ് സലീൽ കുമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി രജിത്ത് , കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ വിവി ബിജു എന്നിവർ നടത്തിയ സംയുക്ത വാഹന പരിശോധനക്ക് ഇടയിലാണ് എം ഡി എം എ പിടികൂടിയത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് കുമാർ കെ പി , ഉമ്മർ കെ, പ്രിവന്റീവ് ഓഫീസർ ദിനേശൻ ഇ സി , രവി കെ എൻ , ബിജു കെ സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ , കെ കെ രാഗിൽ, ഹണി .സി , സനേഷ് കെ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശിൽപ വന്നിവരും ഉണ്ടായിരുന്നു.

കൂട്ടുപുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More »

നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി

കൊട്ടിയൂര്‍: നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങല്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം മുഖ്യാതിഥി ആയിരുന്നു.കെ എ ബഷീര്‍ ,എം ഐ ചെറിയാന്‍ മാസ്റ്റര്‍,ടി കെ ശിവന്‍, .കെ സി വര്‍ക്കി,കെ ടി തോമസ് എന്നിവര്‍ സംസാരിച്ചു

നെഹ്റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങള്‍ ഏറ്റുവാങ്ങി Read More »

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം

പേരാവൂര്‍:നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.വി ജി പത്മനാഭന്‍,ഷിജിത്ത്,കെ എ രജീഷ്,വി ഗീത,എം രാജീവന്‍,വി ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം Read More »

നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിട്ടി:നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി പി അശോകന്‍, പി വിജയന്‍, പായം ബാബുരാജ്, ഡോ. വി ശിവരാമകൃഷ്ണന്‍, പി ശാംജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിയമസഭയിലെ യുഡിഎഫ് എംഎല്‍എമാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി Read More »

സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകം ആലോചനയോഗം

കേളകം: ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകത്തിന്റെ ആലോചനയോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷയായിരുന്നു. പ്രമുഖ ഫുട്‌ബോള്‍ പരിശീലനം ബിഎസ്എന്‍എല്‍ ഫുട്‌ബോള്‍ താരവുമായ പ്രസാദ് വി.ഹരിദാസ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി . സജീവന്‍ പാലുമി, പി എം രമണന്‍, പവിത്രന്‍ ഗുരിക്കള്‍, ബിന്റോ സി കെ, എം.വി.മാത്യു, സോജന്‍ വര്‍ഗ്ഗീസ്, പ്രേംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.എല്ലാ ജനവിഭാഗങ്ങളേയും ഉള്‍പ്പെടുത്തി സമഗ്രമായ കായിക വികസനത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോര്‍ ഹെല്‍ത്തി കേളകം ആലോചനയോഗം Read More »

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ്

പേരാവൂര്‍:എല്ലാ പ്രായക്കാരിലും ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത് കണ്ടെത്താനായി പേരാവൂര്‍ പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.കുനിത്തല വയോജന വിശ്രമ മന്ദിരത്തില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു

ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് Read More »

അധമ കലയെ വാഴ്ത്തുന്നവർ മാനവികതയുടെ അന്തകന്മാർ

പേരാവൂർ:ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇക്കിളികഥകളെപ്പോലും നാണിപ്പിക്കുന്ന അധമ കലയെ പൊതുസമൂഹത്തിൽ അവതരിപ്പിക്കുന്നവരും ,അതിന് സാമ്പത്തികം നൽകി പ്രോത്സാഹിപ്പിക്കുന്നവരും മാനവികതയുടെ അന്തകന്മാരാണെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ചു നടന്ന ‘നമ്മൾ പ്രകാശിക്കേണ്ടവർ ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരസ്പര സ്നേഹവും സാഹോദര്യവും മൂല്യബോധവും വളർത്തുന്ന കലകളും അതിന്റെ ആവിഷ്ക്കാരവുമാണ് ലോകനന്മയ്ക്കുതകുന്നതെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം.താഴ്ന്ന നിലവാരവും ധാർമ്മികതയും ഉള്ളവർ കലക്കായ് തൂലിക ചലിപ്പിക്കരുതേ എന്നും അദ്ദേഹം കൂടിച്ചേർത്തു.പേരാവൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ആർച്ച് പ്രീസ്റ്റ് റവ.ഡോ.തോമസ് കൊച്ചുകരോട്ട് ദീപം കൊളുത്തി ‘നമ്മൾ പ്രകാശിക്കേണ്ടവർ’ എന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഫാ.ജിബിൻപുത്തൻപുര,ഫാ.ജിബിൻ മണ്ടങ്കുന്നേൽ,ജോജോ കൊട്ടാരംകുന്നേൽ,മാത്യു എടത്താഴെ എന്നിവർ പ്രസംഗിച്ചു .

അധമ കലയെ വാഴ്ത്തുന്നവർ മാനവികതയുടെ അന്തകന്മാർ Read More »

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം.

മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഇത് കാണണം.

ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.

കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

മഴക്കാലപൂർവ്വ ശുചീകരണത്തിന് ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കേണ്ടതാണ്.

മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്‌നമായി മാറുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധ വേണം. പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.

ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫീസർ, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും ഏൽപ്പിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം.

ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ മുൻകൂട്ടി അറിയിക്കണം.

അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തണം. ഇതിന് സമയക്രമം നിശ്ചയിച്ച് ചുമതല നൽകണം.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നുകൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുകയും വേണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് ഉചിതമാകും. പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.

യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും Read More »