Hivision Channel

Local News

കെഎസ്എസ്പിഎ പേരാവൂര്‍ ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്

പേരാവൂര്‍:കെഎസ്എസ്പിഎ പേരാവൂര്‍ ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി നാലാം ദിവസത്തെ ധര്‍ണാസമരം പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി വി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ജി ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ മോഹനന്‍,ടി ജി ഓമന, ടി വി ജോണി, പി എന്‍ മോഹനന്‍, കെ. ഗോപാലന്‍ മാസ്റ്റര്‍, ജോസ് തോമസ്, എല്‍സമ്മ , അച്ചാമ ,എന്‍ ജെ ജോസഫ്, എം പി. രാമചന്ദ്രന്‍, ജോണ്‍ അമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

കെഎസ്എസ്പിഎ പേരാവൂര്‍ ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം നാലാം ദിവസത്തിലേക്ക് Read More »

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പേരാവൂര്‍:അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രവര്‍ത്തക
കണ്‍വെന്‍ഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്ഥാന കമ്മറ്റി അംഗം കെ ശോഭ ഉദ്ഘാടനം ചെയ്തു.ശൈലജ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജിജി ജോയി,തങ്കമ്മ സ്‌കറിയ,ടി.പ്രസന്ന,റിജി എം,റീന മനോഹരന്‍ എന്നിവര്‍ സംസാരിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ Read More »

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.

പുതുശേരിയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.പരിക്കേറ്റ മേരിക്കുട്ടി കൂവപ്പള്ളി ,വസന്ത ചന്ദ്രനിവാസ് ,ശോഭ മണപ്പാട്ടി എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും അജിത ഗന്ധര്‍വ്വന്‍കണ്ടി,പദ്മിനി കുറ്റിച്ചി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. Read More »

മാലൂര്‍ എരട്ടേങ്ങല്‍ കൂവാക്കൂല്‍ ക്ഷേത്രത്തില്‍ ആദരം

മാലൂര്‍:ദീര്‍ഘകാലം മാലൂര്‍ എരട്ടേങ്ങല്‍ കൂവാക്കൂല്‍ ക്ഷേത്രം ഭാരവാഹിയായിരുന്ന വി.എന്‍ മുകുന്ദന്‍ , ക്ഷേത്രപരിപാലകരായിരുന്ന മിന്നി മാധവി, പൊട്ടങ്കി നാരായണന്‍, പാചകക്കാരന്‍ കടമേരി ആണ്ടി എന്നിവരെ എരട്ടേങ്ങല്‍ ദേശവാസികള്‍ ആദരിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍
മാലൂര്‍പ്പടി ട്രസ്റ്റി ബോര്‍ഡ് അംഗവും അച്ഛനുമായ പി.വി വത്സന്‍ നമ്പ്യാര്‍ പൊന്നാട അണിയിച്ചു.കെ.ജയാനന്ദന്‍ , വി രാജേന്ദ്രന്‍, വി.അശോകന്‍, വി.രാഹുലന്‍ , കെ.ഹരീന്ദ്രന്‍ . വി.എന്‍.മുകുന്ദന്‍, കടമേരി ആണ്ടി, വി.എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.

മാലൂര്‍ എരട്ടേങ്ങല്‍ കൂവാക്കൂല്‍ ക്ഷേത്രത്തില്‍ ആദരം Read More »

അനുമോദനവും അവാര്‍ഡ് ദാനവും

ഇരിട്ടി:ഐ.ഇ.സി.ഐ സംസ്ഥാന തലത്തില്‍ നടത്തിയ ലീപ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും ഉളിയില്‍ നരേംമ്പാറ മൗണ്ട് ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ഐ.ഇ.സി.ഐ ചെയര്‍മാന്‍ ആര്‍.യൂസഫ് ഉദ്ഘാടനം ചെയ്തു.
ഐ.ഇ.സി.ഐ. സി.ഇ.ഒ. മുഹമ്മദ് നജീബ് അധ്യക്ഷനായി.കോഴിക്കോട് എന്‍.ഐ.ടി. പ്രഫ.സുനില്‍ മാത്യു, ലീപ് ബോര്‍ഡ് പ്രസിഡന്റ് പി.അബ്ദുള്‍ ബഷീര്‍, യു.പി. സിദ്ധീഖ് മാസ്റ്റര്‍, ടി.കെ.മുഹമ്മദലി, പി.സി.മുനീര്‍, കെ.വി.ബഷീര്‍, പ്രിന്‍സിപ്പാള്‍ പി.മുഹമ്മദ് ഷബീര്‍, എന്നിവര്‍ സംസാരിച്ചു.

അനുമോദനവും അവാര്‍ഡ് ദാനവും Read More »

എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

ഇരിട്ടി:എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടിയില്‍ നടന്നു.
എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍,സെക്രട്ടറി റിയാസ് നാലകത്ത്,ജില്ലാകമ്മിറ്റി അംഗം സൗദ നസീര്‍, മുഹ്‌സിന ലത്തീഫ്,പി ഫൈസല്‍ ,റിയാസ് കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്ഡിപിഐ പേരാവൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ Read More »

ചതുര്‍ ദിന പ്രഭാഷണത്തിനും മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്കും തുടക്കമായി

എസ്.വൈ.എസ് – എസ്.കെ.എസ്.എസ്.എഫ് പുന്നാട് ശാഖ സഹചാരി റിലീഫ് സെല്‍ ചതുര്‍ ദിന പ്രഭാഷണത്തിനും മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്കും തുടക്കമായി. പുന്നാട് പുറപ്പാറ ശംസുല്‍ ഉലമ നഗറില്‍ നടന്ന പരിപാടി മാനേജ്‌മെന്റ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് ഹാജി കീഴൂര്‍ ഉദ്ഘാടനം ചെയ്തു. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. പി.വി.സി മായന്‍ ഹാജി, കെ.കെ. യൂസഫ് ഹാജി, കെ.വി മായന്‍ ഹാജി, സി.എ ലത്തിഫ് , എം.പി മുഹമ്മദ്, എം.പി സലീം എന്നിവര്‍ സംബന്ധിച്ചു. ഇന്ന് രാത്രി 7.30 ന് ഇരിട്ടി റെയിഞ്ച് സെക്രട്ടറി ഷൗഖത്തലി മൗലവി ഉദ്ഘാടനം ചെയ്യും. ഉമൈര്‍ ദാരിമി വെള്ളായിക്കോട് പ്രഭാഷണം നടത്തും. 29 ന് മൂസ മൗലവി വയനാട് പ്രഭാഷണം നടത്തും. സമാപന ദിവസമായ 30 തിങ്കളാഴ്ച രാത്രി 7 ന് ഇശല്‍ വിരുന്നിനും മജ്ലിസുന്നൂറിനും ശാഫി ഫൈസി നേത്യത്വം നല്‍കും. സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ദുആ സദസ്സിന് നേതൃത്വം നല്‍കും. മാസാന്ത മരുന്ന് വിതരണം, സഹചാരി പെയിന്‍ & പാലിയേറ്റീവ് ,മെഡിക്കല്‍സ്, ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി പദ്ധതികളാണ് സഹചാരി റിലീഫ് സെല്ലിന് കീഴില്‍ നടക്കുന്നത്.

ചതുര്‍ ദിന പ്രഭാഷണത്തിനും മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്കും തുടക്കമായി Read More »

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്

കണിച്ചാർ ചെങ്ങോം വായനശാലക്ക് സമീപം
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക് Read More »

സംസ്ഥാന കബിഡി ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിന് അഭിമാന നേട്ടം.

പേരാവൂർ: സംസ്ഥാന സ്‌കൂള്‍സ് സബ്ബ് ജൂനിയര്‍ ഗേള്‍സ് കബിഡി ചാമ്പ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂളിന് 3 സ്വര്‍ണ്ണം.ജനുവരി 23,24 തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കബിഡി ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം ജില്ലയെ പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ സ്വര്‍ണ്ണ മെഡലും കിരീടവും സ്വന്തമാക്കിയത് . സെന്റ ജോണ്‍സ് യു പി സ്‌കൂളിലെ ആനിയ ജോസഫ്, റിസ ഫാത്തിമ, ശിവനന്ദ കാക്കര എന്നിവര്‍ ഉള്‍പ്പെടെയുള്ള ടീം ആണ് കിരീടം സ്വന്തമാക്കിയത്. ആനിയ ജോസഫ് ഫെബ്രുവരിയില്‍ ഹരിയാനയില്‍ വെച്ച് നടക്കുന്ന ദേശീയ കബിഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു.

ആനിയ ജോസഫ് കല്ലുമുതിരക്കുന്ന് സ്വദേശി വട്ടമറ്റത്തിൽ ജോസഫ് ബിന്നി ദമ്പതികളുടെ മകളാണ്. റിസ ഫാത്തിമ പേരാവൂർ സ്വദേശി റിഫാസ് റഫീഖ്സനീറ ദമ്പതികളുടെ മകളാണ്. ശിവനന്ദ പേരാവൂർ സ്വദേശി കാക്കര രാജീവൻ_സുനിത ദമ്പതികളുടെ മകളാണ്.

സംസ്ഥാന കബിഡി ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിന് അഭിമാന നേട്ടം. Read More »

ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാതല കരോക്കെ ഗാന മത്സരം 

പേരാവൂർ : ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ തല കരോക്കെ ഗാന മത്സരം നടത്തുന്നു. ഹൈവിഷൻ ചാനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ഫെബ്രുവരി നാല് മുതൽ 12 വരെയാണ്.13 ന് മെഗാ ഫൈനൽ.

വിജയിക്ക് ക്യാഷ് അവാർഡ്, ദിശ ബെസ്റ്റ് സിംഗർ അവാർഡ്, പ്രശസ്തി പത്രം എന്നിവ ലഭിക്കും.ചലചിത്ര പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അവാർഡ് കൈമാറും.

നിബന്ധനകൾ

1. പ്രായ ലിംഗ വ്യത്യാസമില്ല

2.മത്സരത്തിന് പങ്കെടുക്കുന്നവർ 30/01/2023 ന് ആറു മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം.

3.രജിസ്ട്രേഷൻ ഫീസ് 500 രൂപ.

4. തിരഞ്ഞെടുക്കപ്പെടുന്ന 50 മത്സരാർത്ഥികൾക്ക് അവസരം

5.മത്സരാർത്ഥികൾ ഗാനത്തിന്റെ വീഡിയോ (മൂസിക്ക് ഇല്ലാത്തത്) ഓൺലൈനായി അയക്കണം (500 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയക്കണം )

6. മത്സര തിയ്യതി സംഘാടകർ അറിയിക്കും..

ബന്ധപ്പെടാനുള്ള നമ്പർ 9400164037

ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാതല കരോക്കെ ഗാന മത്സരം  Read More »