
പേരാവൂർ : ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ തല കരോക്കെ ഗാന മത്സരം നടത്തുന്നു. ഹൈവിഷൻ ചാനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ഫെബ്രുവരി നാല് മുതൽ 12 വരെയാണ്.13 ന് മെഗാ ഫൈനൽ.
വിജയിക്ക് ക്യാഷ് അവാർഡ്, ദിശ ബെസ്റ്റ് സിംഗർ അവാർഡ്, പ്രശസ്തി പത്രം എന്നിവ ലഭിക്കും.ചലചിത്ര പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അവാർഡ് കൈമാറും.
നിബന്ധനകൾ
1. പ്രായ ലിംഗ വ്യത്യാസമില്ല
2.മത്സരത്തിന് പങ്കെടുക്കുന്നവർ 30/01/2023 ന് ആറു മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം.
3.രജിസ്ട്രേഷൻ ഫീസ് 500 രൂപ.
4. തിരഞ്ഞെടുക്കപ്പെടുന്ന 50 മത്സരാർത്ഥികൾക്ക് അവസരം
5.മത്സരാർത്ഥികൾ ഗാനത്തിന്റെ വീഡിയോ (മൂസിക്ക് ഇല്ലാത്തത്) ഓൺലൈനായി അയക്കണം (500 രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയക്കണം )
6. മത്സര തിയ്യതി സംഘാടകർ അറിയിക്കും..
ബന്ധപ്പെടാനുള്ള നമ്പർ 9400164037














