Hivision Channel

Local News

ആഹ്ലാദപ്രകടനം

ഇരിട്ടി ഉപജില്ല കലാ കായിക ശാസ്ത്രമേളകളില്‍ മികച്ച നേട്ടം കൈവരിച്ച ആറളം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി.പിടിഎ പ്രസിഡന്റ് പ്രേമദാസന്‍ കൊച്ചോത്ത്, വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ എന്‍ കെ, വാര്‍ഡ് മെമ്പര്‍മാരായ ഷീബ രവി, ഷൈന്‍ ബാബു, എച്ച് എം ഇന്‍ ചാര്‍ജ് ലിന്റു കുര്യന്‍, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, റീന ഫിലിപ്പ്, പവിത്രന്‍ എം ഒ, ജയ്‌സ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആഹ്ലാദപ്രകടനം Read More »

ആഹ്ലാദ പ്രകടനം നടത്തി

ഇരിട്ടി ഉപജില്ല കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കോളിക്കടവ് ഡോണ്‍ബോസ്‌കോ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി.വാര്‍ഡ്‌മെമ്പര്‍ പ്രീത ഗംഗാധരന്‍,ഫാ ഫിഡറല്‍, പിടിഎ പ്രസിഡന്റ് ഷിനോജ് കുമാര്‍,ക്ലാരമ്മ കുര്യന്‍,രാജേഷ്,മോളി ജിജു,മരിയറ്റ് സെബാസ്റ്റിയന്‍,ഡാനി എം സ്‌കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആഹ്ലാദ പ്രകടനം നടത്തി Read More »

സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

ഇരിട്ടി:സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളെ പിറകോട്ടടിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നതായി നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാന്‍ സെലിബ്രറ്റികള്‍ മുന്നില്‍ വരുന്നത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. നാടിന്റെ നവോത്ഥാനത്തിന് പിന്നില്‍ ഗ്രന്ഥാലയം മുഖ്യപങ്കാണ് വഹിക്കുന്നത്. വായന നശിച്ചു പോകാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ കൂടി ഗ്രന്ഥാലയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നടുവനാട് സമദര്‍ശിനി ഗ്രന്ഥാലയം 66 ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സണ്ണി ജോസഫ് എം.എല്‍.എ. അധ്യക്ഷനായി.സമദര്‍ശിനി നാടന്‍ കലാമേളയുടെ പോസ്റ്റര്‍ പ്രകാശനം നഗരസഭാ അധ്യക്ഷ കെ.ശ്രീലതയും,കൈയ്യെഴുത്ത് മാസിക പ്രകാശനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രഞ്ചിത്ത് കമലും നിര്‍വ്വഹിച്ചു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍എ.കെ.രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ കെ.പി.അജേഷ്, പി. സീനത്ത്, വി.പുഷ്പ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം മനോജ് കുമാര്‍ പഴശ്ശി, എം.ലത, വിപിന്‍ രാജ്, കെ.വി.പവിത്രന്‍, കെ.ശശി ,രാജേഷ് എടവന, കെ.സി. വിലാസിനി,എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വലന്തളം നാടന്‍ കലാമേളയുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും നടന്നു.

സംസ്ഥാനത്ത് നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ Read More »

സംരംഭക വര്‍ഷം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി നവംബര്‍ 22 ന് ഇരിക്കൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടക്കും. നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. പൈതല്‍മല വിഹാര റിസോര്‍ട്ടില്‍ രാവിലെ 9.30 നും കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്കുമാണ് ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്.
പൈതല്‍മല ടൂറിസം പദ്ധതിയോടനുബന്ധിച്ചു വിവിധ വ്യവസായ, സേവന, വ്യാപാര സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന ജില്ലയിലെ സംരംഭകരെ പങ്കെടുപ്പിച്ചാണ്
ഇരിക്കൂര്‍ മണ്ഡലം മീറ്റ്. സജീവ് ജോസഫ് എം. എല്‍. എ അധ്യക്ഷത വഹിക്കും.
കല്യാശ്ശേരി മണ്ഡലം പരിപാടിയില്‍ എം. വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് 12 മണിക്ക് കെല്‍ട്രോണ്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും മന്ത്രി പങ്കെടുക്കും.

സംരംഭക വര്‍ഷം ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യും Read More »

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നല്‍കാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം Read More »

കൃപ റെഡിമെയ്ഡ്‌സ് ആന്റ് ലേഡീസ് ടൈലേഴ്‌സ് സ്റ്റിച്ചിംഗ് മെറ്റീരിയല്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

പേരാവൂര്‍:തൊണ്ടിയില്‍ കൂവേലി ബില്‍ഡിംങ്ങില്‍ കൃപ റെഡിമെയ്ഡ്‌സ് ആന്റ് ലേഡീസ് ടൈലേഴ്‌സ് സ്റ്റിച്ചിംഗ് മെറ്റീരിയല്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു..പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.റിജേയ്, ബിനോയ് .എസ്,സില്‍വി , കെ.പി. ജെയിംസ്, ടി.പി. എസ്തപ്പാനോസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കൃപ റെഡിമെയ്ഡ്‌സ് ആന്റ് ലേഡീസ് ടൈലേഴ്‌സ് സ്റ്റിച്ചിംഗ് മെറ്റീരിയല്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു Read More »

ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്

പേരാവൂര്‍:കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് തൊണ്ടിയില്‍ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്നു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ബാബു, നിഷ പ്രദീപന്‍, പ്രദീപന്‍ പുത്തലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു

ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് Read More »

ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ്

കണ്ണൂര്‍:സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2021 -22 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും ബി ഗ്രേഡില്‍ കുറയാത്ത മാര്‍ക്ക് നേടിയവരുമായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍, കലാ കായിക മത്സരങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുകളുടെ ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം നവംബര്‍ 30നകം അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.

ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് Read More »

ഇടുമ്പയില്‍ വി.എഫ്.പി.സി.കെയുടെ സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ മാലൂര്‍ വിപണന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇടുമ്പയില്‍ സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
രാജ്യസഭാ എം.പി.അഡ്വ.പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്വാശ്രയ സമിതി പ്രസിഡന്റ് പാറാലി അജയകുമാര്‍ അധ്യക്ഷനായി.ജില്ലാ മാനേജര്‍ മല്ലിക എ.സി പദ്ധതി വിശദീകരിച്ചു.പി.കെ. ജ്യോതിഷ് കുമാര്‍, ടി.ഷീബ, അരുണിമ എന്‍.എസ്, പി.സുധാകരന്‍, എ. മനോജ്, പി.പ്രകാശന്‍, സി. സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.

ഇടുമ്പയില്‍ വി.എഫ്.പി.സി.കെയുടെ സംഭരണ വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു Read More »

സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ പദ്ധതിക്ക് ഉത്തര്‍പ്രദേശിന്റെ ആദരം

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ വന്‍ മുന്നേറ്റം നടത്തിയ കേരളത്തിന്റെ പുരപ്പുറ സോളാര്‍ പദ്ധതിക്ക് ഉത്തര്‍പ്രദേശിന്റെ ആദരം. ഉത്തര്‍പ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രി അജിത് സിംഗ് പാലില്‍ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടര്‍ ആര്‍.സുകു ഏറ്റുവാങ്ങി. രാജ്യത്തിനാകെ മാതൃകയാണ് പുരപ്പുറ സോളാര്‍ പദ്ധയിതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.

കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാര്‍ പദ്ധതി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു എന്നതിന് പുറമെ ഉപയോഗിക്കാത്ത സമയം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ ഉയര്‍ന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ വന്‍മുന്നേറ്റം വിലയിരുത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആദരം. ലക്‌നൗവില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രി അജിത് സിംഗ് പാലില്‍ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടറും സൗരയുടെ ഡയറക്ടറുമായ ആര്‍.സുകു ഏറ്റുവാങ്ങി. സൗര വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. നൗഷാദും പങ്കെടുത്തു.

സംസ്ഥാനത്തെ പുരപ്പുറ സോളാര്‍ പദ്ധതിക്ക് ഉത്തര്‍പ്രദേശിന്റെ ആദരം Read More »