
പേരാവൂര്‍:കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് തൊണ്ടിയില്‍ ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്നു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ബാബു, നിഷ പ്രദീപന്‍, പ്രദീപന്‍ പുത്തലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു














